ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എല്ലായ്പ്പോഴും ഊർജസ്വലനായേ കാണാനാകൂ. ഇപ്പോൾ അത്തരം ചില ചിത്രങ്ങളും വീഡിയോകളും വ്യാപകമായാണ് പ്രചരിക്കുന്നത്.
എപ്പോഴും ജനങ്ങളിലേക്ക് ഇറങ്ങി വരുന്ന നേതാവായാണ് രാഹുലിനെ മാധ്യമങ്ങൾ പോലും വിശേഷിപ്പിക്കുന്നത്. അത്തരമൊരു വീഡിയോയാണ് ഏറ്റവും പുതിയതായി പുറത്ത് വന്നത്. പ്രചാരണത്തിനിടെ വേലിക്കു പുറത്തു നില്ക്കുന്ന ജനങ്ങള്‍ക്ക് കൈ കൊടുത്ത് അഭിസംബോധന ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായത്.
കുറുകെ കെട്ടിയിരിക്കുന്ന വേലിക്കു പുറത്ത് ആര്‍പ്പു വിളിക്കുന്നവരുടെ അടുത്തേക്കാണ് രാഹുല്‍ എത്തിയത്. റോഡിലെ കുഴി ചാടിക്കടന്നും ചെറിയ കുന്ന് ഓടിക്കയറിയും ആവേശത്തോടെയാണ് രാഹുല്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഗോപി ഷാ എന്നയാളാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല.