കൊച്ചി: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയ രാഹുൽ ഈശ്വറിനെതിരേ വീണ്ടും കേസ്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്.
പ്രതിഷേധങ്ങൾക്കിടെ പത്തനംതിട്ട പോലീസും രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങുകയായിരുന്നു.