മീടു മൂവ്‌മെന്റിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം! വര്‍ഷങ്ങള്‍ മുമ്പ് മോശമായി പെരുമാറി എന്ന വ്യാജപ്രചരണം തെളിയിക്കാനാകുമോ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍

ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ് എന്ന ഫേസ്ബുക്ക് പേജില്‍ നിന്ന് തനിക്കെതിരെ ഉയര്‍ന്ന മീടു ആരോപണങ്ങള്‍ക്ക് മറുപടിയുമായി അയ്യപ്പ ധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

തനിക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണത്തിന് മറുപടിയുമായി അയ്യപ്പ ധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. ആരോപണം അടിസ്ഥാന രഹിതമാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. വര്‍ഷങ്ങള്‍ മുമ്പ് മോശമായി പെരുമാറി എന്ന വ്യാജപ്രചരണം തെളിയിക്കാനാകുമോ എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.

മീടൂവിലെ യഥാര്‍ത്ഥ വേദന പറയുന്നവരുടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ ഇത്തരം കള്ള, വ്യാജ മീടൂവിന്റെ വിശ്വാസീയതയെ തകര്‍ക്കുന്നുവെന്നും രാഹുല്‍ പറയുന്നു. മാത്രമല്ല തനിക്കെതിരെ തന്ത്രി കുടുംബം ഉന്നയിച്ച കാര്യങ്ങള്‍ക്കും രാഹുല്‍ മറുപടി കൊടുക്കുന്നുണ്ട്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് രാഹുലിന്റെ പ്രതികരണം.

രാഹുലിന്റെ വാക്കുകളിങ്ങനെ…

മീടൂ മൂവ്മെന്റിനെ ബഹുമാനിക്കുകയും ചില അഭിപ്രായ വ്യത്യാസങ്ങളോടെ പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തിയാണ് താന്‍. ആശയപരമായി മീടൂവിന്റെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന മികച്ച ഒരു മൂവ്മെന്റ് തന്നെയാണ് ഇത്. സ്ത്രീകളുടെ വേദന തുറന്ന് പറയാന്‍ സാധിക്കുന്ന ഒരു അവസരമാണിത്.

വ്യാജ ആരോപണങ്ങള്‍, രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങള്‍, ഇത്തരം ഫെമിനിസ്റ്റ് ഗൂഢാലോചനകള്‍ മീ ടൂ മൂവ്മെന്റ്ിന്റെ വിശ്വാസീയതയെ തകര്‍ക്കുന്നു. ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാമെന്ന ദുരവസ്ഥ.

തനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന സംഭവമാണെന്നാണ്. അത് 2003ല്‍ ആണോ 2004ല്‍ ആണോ എന്ന് പോലും എഴുതിയയാള്‍ക്ക് ഉറപ്പില്ല. ഇത് ഇല്ലെന്ന് എങ്ങനെ തെളിയിക്കാനാകും. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ വീട്ടിലുള്ള അച്ഛനോ സഹോദരനോ നേരെ ഉയര്‍ന്നാല്‍ എന്ത് ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. മീടൂവിലെ യഥാര്‍ത്ഥ വേദന പറയുന്നവരുടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ ഇത്തരം കള്ള, വ്യാജ മീടൂവിന്റെ വിശ്വാസീയതയെ തകര്‍ക്കുന്നു.

രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയും ആശയ പരമായി എതിര്‍ പക്ഷത്ത് നില്‍ക്കുന്നവരെ തകര്‍ക്കാന്‍ മീടൂ ഉപയോഗിക്കുമ്പോഴാണ് ഇതിന്റെ വിലയും വിശ്വാസീയതയും ഇല്ലാതാകുന്നത്.

Related posts