ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട പോരാട്ടത്തിന് തയാറെടുക്കുകയാണ് രാഹുല്‍ ഈശ്വര്‍. ജയില്‍വാസത്തിനും നിരാഹാരസമരത്തിനുമൊടുവില്‍ പുറത്തിറങ്ങിയ രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ വീണ്ടും സജീവമാകാന്‍ നീക്കങ്ങള്‍ തുടങ്ങിയതായി പല വേദികളിലും അദ്ദേഹം ആവര്‍ത്തിച്ചു കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് തന്റെ അടുത്ത മുന്നേറ്റത്തില്‍ ഉപയോഗിക്കാനിരിക്കുന്ന മറ്റൊരടവിനെക്കുറിച്ച് സൂചനയുമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് രാഹുല്‍ ഇക്കാര്യം പുറത്തുവിട്ടത്. അയ്യപ്പ ഭക്തര്‍ക്ക് ആശയവിനിമയത്തിനായി വാക്കിടോക്കികള്‍ വിതരണം ചെയ്യും എന്നാണ് രാഹുല്‍ സൂചിപ്പിച്ചിരിക്കുന്നത്.
ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ അഹിംസാ സത്യാഗ്രഹത്തിനും (നിരാഹാരം) ശേഷം ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു. മലനിരകളില്‍ മറ്റൊരു പോരാട്ടത്തിന് തയാറെടുക്കുകയാണിപ്പോള്‍. അയ്യപ്പ ഭക്തര്‍ക്കും പ്രദേശവാസികളായ സഹോദരിസഹോദരന്മാര്ക്കും ആശയവിനിമയത്തിനായി വിതരണം ചെയ്യാനുള്ള വോക്കിടോക്കികളാണിത്. ഈ പോരാട്ടത്തില്‍ മുസ്ലിം ക്രിസ്ത്യന്‍ സഹോദരങ്ങള്‍ നല്കുന്ന പിന്തുണയ്ക്ക് നന്ദി. ഇതാണ് പോസ്റ്റില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നത്.