കന്യാകുമാരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്. തേങ്ങാപട്ടണത്തെ ബോട്ടുയാത്രയാണ് കന്യാകുമാരി ജില്ലാ ഭരണകൂടം തടഞ്ഞത്.
കോവിഡ് മാനദണ്ഡം ലംഘിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബോട്ടുയാത്രക്ക് അഞ്ചു പേരിൽ കൂടുതൽ അനുവദിക്കാനാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
രാഹുൽഗാന്ധിയുടെ കടൽയാത്രയിൽ 12 ബോട്ടുകളാണ് അനുഗമിക്കാൻ തയാറാക്കിയിരുന്നത്. അതേസമയം, നിയന്ത്രണത്തെ തുടർന്ന് രാഹുലിന്റെ ബോട്ടുയാത്ര റദ്ദാക്കുകയും ചെയ്തു.