2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്! നരേന്ദ്രമോദിയേയും ബിജെപിയെയും നേരിടാന്‍ പ്രത്യേക ബ്രഹ്മാസ്ത്രവുമായി രാഹുല്‍ ഗാന്ധി; അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിച്ച ആ ബ്രഹ്മാസ്ത്രം രാഹുല്‍ ഉപയോഗിക്കുന്നതിങ്ങനെ

പത്ത് വര്‍ഷം ഭരണം കൈയ്യാളിയിരുന്ന കോണ്‍ഗ്രസ്സിന് വളരെപ്രതീക്ഷിതമായാണ് 2014 ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഭരണം കൈവിട്ടുപോയത്. 2019 ലെ തെരഞ്ഞെടുപ്പില്‍ വന്‍ ശക്തിയോടെ തിരിച്ചടിക്കാമെന്ന പ്രതീക്ഷയാണ് വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന കോണ്‍ഗ്രസ്സിന് ജീവശ്വാസം നല്‍കി പിടിച്ചുനിര്‍ത്തുന്നത്. തിരിച്ചടികളും അട്ടിമറികളും ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലും കടന്നുവരുന്ന മേഖലയാണല്ലോ രാഷ്ട്രീയം. പ്രത്യേകിച്ച് ജനാധിപത്യത്തിന് കേള്‍വികേട്ട ഇന്ത്യയില്‍.

2016 ഡിസംബറില്‍ അമേരിക്കയില്‍ സംഭവിച്ചതും മറ്റൊന്നല്ല. കപ്പിനും ചുണ്ടിനുമിടയിലാണ് ഹില്ലരി ക്ലിന്റണ് പ്രസിഡന്റ് പദവി നഷ്ടമായത്. അട്ടിമറി നടത്തി വിജയിച്ചതാവട്ടെ, വിവാദങ്ങളെ സന്തതസഹചാരിയാക്കിയിരുന്ന ഡോണള്‍ഡ് ട്രംപും. ചില പ്രത്യേക തന്ത്രങ്ങള്‍ അഥവാ ഒരു പ്രത്യേക ബ്രഹ്മാസ്ത്രത്തിന്റെ ഉപയോഗത്തിലൂടെയാണ് ട്രംപ് ജയിച്ചതെന്നാണ് പറയപ്പെടുന്നത്. അതുതന്നെയാവും നരേന്ദ്രമോദിയേയും ബിജെപിയെയും നേരിടാനുള്ള 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും ഉപയോഗിക്കുക എന്നാണ് കരുതപ്പെടുന്നത്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി സോഷ്യല്‍ മീഡിയ, ന്യൂ മീഡിയ പ്രചരണം നടത്തിയ കാംബ്രിഡ്ജ് അനലിറ്റിക്ക എന്ന ലോകോത്തര ഡാറ്റ കമ്പനിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനുകള്‍, ഇമെയില്‍, ഷോപ്പിംഗ് സൈറ്റുകള്‍ എന്നിവയിലൂടെ ജനങ്ങളെ സ്വാധിനീക്കുന്ന ഒരു രീതിയും സാധാരണക്കാരെ ഉന്നം വെച്ചുള്ള മറ്റൊരു രീതിയുമാണ് പ്രയോഗിക്കുക.

കഴിഞ്ഞ തവണ മോദി വിജയകരമായി നടത്തിയ സോഷ്യല്‍ മീഡിയ പ്രചരണത്തെ ഇത്തവണ ആദ്യമേ കയ്യിലൊതുക്കി വിജയിക്കുക എന്നതാണ് കോണ്‍ഗ്രസ് കരുതുന്നത്. കേംബ്രിഡ്ജ് അനലിറ്റിക യുഎസ് തെരഞ്ഞെടുപ്പിന് ശേഷം ബ്രെക്‌സിറ്റ് വോട്ടെടുപ്പ്, മറ്റ് ലോക സംഭവങ്ങള്‍ എന്നിവയിലെല്ലാം തന്നെ വിജയകരമായി ഇടപെട്ട പിആര്‍, ഡാറ്റ കമ്പനിയാണ്.

 

Related posts