കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വാട്സ്ആപ്പ് ചാനലിൽ. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അരവിന്ദർ സിംഗ് ലൗലി ബുധനാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ വാട്ട്സ്ആപ്പ് ചാനൽ ആരംഭിച്ചത്. 42 ലക്ഷം പേർ ഇതിനകം ചാനലിൽ ചേർന്നു.
ഡിപിസിസി ഓഫീസിൽ നിന്ന് കോൺഗ്രസ് പ്രവർത്തകരുടെയും ജില്ലാ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു ചാനൽ ആരംഭിച്ചത്.
കോൺഗ്രസിന്റെ നയങ്ങളിൽ വിശ്വസിക്കുന്നവർക്ക് ചാനൽ വഴി രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നേരിട്ട് കാണാമെന്നും അരവിന്ദർ സിംഗ് ലൗലി പറഞ്ഞു.
ബിജെപിയും സഖ്യകക്ഷികളും വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുമ്പോൾ രാഹുൽ ഗാന്ധിയുടെ വാട്സ്ആപ്പ് ചാനൽ പ്രത്യാഘാതങ്ങളെ ഭയക്കാതെ സത്യം പറയുമെന്നും ലവ്ലി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വിവിധ പ്രവർത്തനങ്ങളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതിന് പൊതുജനങ്ങൾക്കും റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ പോലുള്ള പൗര സംഘടനകൾക്കും ചാനലിൽ ചേരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
जननायक श्री @RahulGandhi जी से सीधा जुड़ने के लिए आज दिल्ली प्रदेश कांग्रेस कार्यालय में व्हाट्सएप चैनल लॉच किया गया। जिसमे दिल्ली कांग्रेस के नेता व कार्यकर्ता भी शामिल हुए। pic.twitter.com/f1BIyDnDOO
— Arvinder S. Lovely (@ArvinderLovely) November 22, 2023