പഴയ രാഹുല്‍ ആണെന്ന് വിചാരിച്ച് ചോദിച്ചതാണ് പാവം റിപ്പോര്‍ട്ടര്‍! അമിത്ഷായുടെ മകന്റെ കമ്പനി ലാഭവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച സീ ന്യൂസ് റിപ്പോര്‍ട്ടറെ വെള്ളംകുടിപ്പിച്ച് രാഹുല്‍ ഗാന്ധി

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ കമ്പനി ലാഭവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തെ കുറിച്ച് പ്രതികരണമാരാഞ്ഞ സീ ന്യൂസ് റിപ്പോര്‍ട്ടറെ ഉത്തരംമുട്ടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അവസരം കൃത്യമായി മുതലെടുത്ത രാഹുല്‍ഗാന്ധി തന്നോട് ചോദിച്ച അതേചോദ്യം സീന്യൂസ് റിപ്പോര്‍ട്ടറോട് തിരിച്ചുചോദിക്കുകയായിരുന്നു. ബി.ജെ.പി അനുകൂലമാധ്യമമായ സീന്യൂസിന്റെ റിപ്പോര്‍ട്ടര്‍ എന്ത് മറുപടി പറയുമെന്ന് അറിയലായിരുന്നു രാഹുലിന്റെ ലക്ഷ്യം. ബി.ജെ.പി പിന്തുണയോടെ് രാജ്യസഭാ എം.പിയായ സുഭാഷ് ചന്ദ്രയാണ് സീന്യൂസ് ഉടമ. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ അക് ലവില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കവേയാണ് സീ ന്യൂസ് റിപ്പോര്‍ട്ടര്‍ അമിത് ഷായുടെ മകന്റെ അനധികൃത സമ്പാദ്യവുമായി ബന്ധപ്പെട്ട് രാഹുലിനോട് ചോദ്യം ഉന്നയിക്കുന്നത്. അമിത്ഷായുടെ മകന്റെ കമ്പനി ലാഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്താണ് താങ്കള്‍ക്ക് പറയാനുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. രാഹുലിന്റെ മറുപടി ഇങ്ങനെ: നിങ്ങള്‍ എന്നോട് ചോദിച്ചത് നല്ലാരു ചോദ്യമാണ്.

ഇന്ന് നിങ്ങള്‍ക്ക് ഭയമൊന്നും ഇല്ല. ഇദ്ദേഹം സ്പെഷ്യല്‍ പ്രസ് റിപ്പോര്‍ട്ടറാണ്. നിങ്ങള്‍ ധൈര്യവാനാണ്. നിങ്ങളുടെ പേര് എന്താണെന്ന് പറയാമോ? ഭയമൊന്നും വേണ്ട. ഗൗരവ് പട്ടേല്‍ എന്ന് ഉത്തരം പറഞ്ഞ റിപ്പോര്‍ട്ടറോട് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഗൗരവ് പട്ടേല്‍ ജി ഇവിടെയുണ്ട്. അദ്ദേഹം ധൈര്യശാലിയാണ്. അദ്ദേഹത്തിന് മോദി ജിയെ ഭയമില്ല. അമിത് ഷാ ജിയെ ഭയമില്ല. ഇദ്ദേഹം വളരെ നല്ലൊരു ചോദ്യമാണ് എന്നോട് ചോദിച്ചിരിക്കുന്നത്. ഒന്നുകൂടി ചോദിക്കാമോ?. ഫിപ്പോര്‍ട്ടര്‍ വീണ്ടും ചോദിച്ചു. അനധികൃതമായാണ് ഈ കമ്പനി ഇത്രയും ലാഭം ഉണ്ടായിരിക്കുന്നത് എന്നാണ് അറിയുന്നത്, ഇതിനെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു? ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക?ആ ചോദ്യത്തിന് രീഹുല്‍ പറഞ്ഞ ഉത്തരമിങ്ങനെ.. ‘നിങ്ങള്‍ പറയാന്‍ ഉദ്ദേശിച്ചത് 50000 രൂപ ലാഭമുള്ള കമ്പനി 80 കോടി ലാഭമുള്ള കമ്പനിയായി മാറി എന്നല്ലേ. അതായാത് മൂന്ന് വര്‍ഷം കൊണ്ട് 16000 കോടി വരുമാനം. നിങ്ങള്‍ ധൈര്യശാലിയാണ്.

എന്നാല്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിന് മറുപടി പറയാത്തത്? എങ്ങനെയാണ് ഇത് സംഭവിച്ചിട്ടുണ്ടാകുക? നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? എന്താണ് ഇതിന്റെ പേര് ജയ്ഷാസ് കമ്പനി. താരതമ്യേന ചെറിയ കമ്പനി. 2014 ല്‍ 50,000 രൂപയുടെ മാത്രം മൂല്യമുള്ള കമ്പനി 2014 ന് ശേഷം അത് 80 കോടിയായി. നിങ്ങള്‍ക്ക് എന്താണ് ഇതില്‍ തോന്നുന്നത്? ഇത് എങ്ങനെ സംഭവിക്കും? നിങ്ങള്‍ ഒട്ടും ഭയക്കേണ്ടതില്ല, നിങ്ങള്‍ക്ക് തോന്നുന്നത് പറയൂ? ഉടന്‍ വന്നു റിപ്പോര്‍ട്ടറുടെ ഉത്തരം. ‘സര്‍, ഞാന്‍ താങ്കളോടാണ് ചോദ്യം ചോദിച്ചത്. അതിന് രാഹുല്‍ പറഞ്ഞ ഉത്തരമിങ്ങനെ..താങ്കള്‍ക്ക് എന്താണ് തോന്നുന്നത്? താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. നിയപരമായി നടക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഇത്തരമൊരു ലാഭം ഉണ്ടാകുമോ? താങ്കള്‍ക്ക് ഇതിന്റെ ഉത്തരം അറിയാം. ഗുജറാത്തിലുള്ളവര്‍ക്കും ഈ ലോകത്തിന് മുഴുവനും ഇതിന്റെ ഉത്തരം അറിയാം. എന്നാല്‍ താങ്കള്‍ എന്നോട് നല്ല ഒരു ചോദ്യം ചോദിച്ചിരിക്കുന്നു. അതിനുള്ള ധൈര്യം കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. ഇതായിരുന്നു രാഹുലിന്റെ മറുപടി. തുടര്‍ന്ന് മറുപടി ഒന്നും പറയാനാകാതെ സീന്യൂസ് റിപ്പോര്‍ട്ടര്‍ നില്‍ക്കുകയായിരുന്നു.

 

Related posts