ഇത്രയധികം സൗന്ദര്യവും പണവും പ്രശസ്തിയും അധികാരവുമുണ്ടായിട്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതുവരെയും വിവാഹം കഴിക്കാത്തതില്‍ ചിലയവസരങ്ങളിലെങ്കിലും അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്കുപോലും തെല്ല് വിഷമമുണ്ട്. ഇപ്പോഴിതാ എപ്പോഴായിരിക്കും താങ്കളുടെ വിവാഹം എന്ന ബോകസിംഗ് താരം വിജേന്ദറിന്റെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്ല കിടിലന്‍ മറുപടി നല്കിയിരിക്കുന്നു. ഡല്‍ഹിയില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിക്കിടെ തന്റെ ജീവിതത്തിലെ മറ്റൊരു രഹസ്യവും രാഹുല്‍ വെളിപ്പെടുത്തുകയുണ്ടായി. മോദിയെ വിമര്‍ശിച്ചും പരിഹസിച്ചും നടത്തിയ പ്രസംഗത്തിന് ശേഷമായിരുന്നു രാഹുലിനെതിരെ ഒളിംപിക് മെഡല്‍ ജേതാവ് കൂടിയായ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ് ചോദ്യമെറിഞ്ഞത്.
എല്ലാവരും ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യം- ‘എപ്പോഴാണ് രാഹുല്‍ ഗാന്ധി വിവാഹിതനാവുക. പ്രധാനമന്ത്രിയായശേഷം വിവാഹം കഴിക്കുന്നതില്‍ വലിയ ത്രില്ലില്ലല്ലോ’. ‘ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. കല്ല്യാണം നടന്നാല്‍ നടന്നു’ എന്നായിരുന്നു രാഹുലിന്റെ മറുപടി. പക്ഷെ പ്രധാനമന്ത്രിയായാല്‍ കായിക വികസനത്തിന് വേണ്ടി എന്തുചെയ്യുമെന്ന വിജേന്ദറിന്റെ ചോദ്യത്തിനുള്ള മറുപടിയായി താനൊരു ബ്ലാക്ക് ബെല്റ്റാണെന്ന രഹസ്യം രാഹുല്‍ വെളിപ്പെടുത്തി. ‘ഞാന്‍ ദിവസവും ചുരങ്ങിയത് ഒരു മണിക്കൂര്‍ വ്യായാമം ചെയ്യാറുണ്ട്. ഓടുകയും നീന്തുകയും ചെയ്യാറുണ്ട്. മാത്രവുമല്ല ഞാന്‍ ഐകിഡോയില്‍ ബ്ലാക്ക് ബെല്‍റ്റും നേടിയിട്ടുണ്ട്. ഇത് പുറത്ത് പറഞ്ഞ് നടക്കാറില്ലെന്ന് മാത്രം’- രാഹുല്‍ പറഞ്ഞു. എന്നാല്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൂടെയെന്ന് വിജേന്ദറിന്റെ ചോദ്യത്തിന് പരിഗണിക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടി.
What happened when @boxervijender met CVP Rahul Gandhi?
Watch the tête-à-tête here! #RahulMeansBusiness pic.twitter.com/80XP942HOL— Congress (@INCIndia) October 26, 2017