നിയമസഭാ തെരഞ്ഞെടുപ്പ് പ്ര​ചാ​ര​ണം രാ​ഹു​ല്‍​ഗാ​ന്ധി നയിക്കും: യുഡി​ഫ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെന്ന് ഐ​വാ​ന്‍ ഡി​സൂ​സ


തി​രു​വ​ല്ല: വ​രു​ന്ന നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ വീ​ണ്ടും യുഡി​ഫ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് എ​ഐ​സി​സി നി​രീ​ക്ഷ​ക​ന്‍ ഐ​വാ​ന്‍ ഡി​സൂ​സ.

തി​രു​വ​ല്ല​യി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രാ​ഹു​ല്‍​ഗാ​ന്ധി നേ​തൃ​ത്വം ന​ല്‍​കും.

കേ​ര​ള​ത്തി​ലെ അ​വ​സാ​ന ക​മ്യു​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി. ​ജെ. കു​ര്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് ആ​ര്‍. ജ​യ​കു​മാ​ര്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി​മ​രാ​യ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, ആ​ര്‍. വി. ​രാ​ജേ​ഷ്, എ​ന്‍. ഷൈ​ലാ​ജ്, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ര്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​തീ​ഷ് ചാ​ത്ത​ങ്കേ​രി അ​ഡ്വ​ക്കേ​റ്റ് രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, ജേ​ക്ക​ബ് ചെ​റി​യാ​ന്‍ ,റോ​ബി​ന്‍ പ​രു​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment