കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽയാത്ര നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച പുലർച്ചെ കൊല്ലം വാടി തുറമുഖത്തു നിന്നാണ് രാഹുൽ കടൽയാത്രക്ക് പുറപ്പെട്ടത്.
ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ചെലവഴിച്ചതിനു ശേഷമാണ് രാഹുൽ തിരികെയെത്തിയത്.കെ.സി. വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു.
മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച രാവിലെ നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാരുന്ന കടൽയാത്ര. മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.