ഗുജറാത്തിലെ റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ ചാടിക്കയറി അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത ആരാധിക കൂടിയായ പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തിയ റാലിക്കിടെയാണ് സംഭവം. ഓടിയെത്തിയ യുവ ആരാധിക പ്രത്യേകം തയ്യാറാക്കിയ ബസിന് മുകളില്‍ ചാടിക്കയറുകയായിരുന്നു.
സെല്‍ഫിയെടുത്ത ശേഷം ബസില്‍ നിന്നും താഴെയിറങ്ങാന്‍ ബുദ്ധിമുട്ടിയ യുവതി രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് താഴയിറങ്ങിയത്. മൂന്നുവര്‍ഷത്തെ ഭരണത്തിനിടെ മോദി ജയിലില്‍ അടച്ച ഒരു കള്ളപ്പണക്കാരന്റെയെങ്കിലും പേരു പറയാമോയെന്നാണ് രാഹുല്‍ വെല്ലുവിളിച്ചത്. കള്ളപ്പണ വേട്ട നടത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദിക്ക് എത്ര പേരെ വെളിച്ചത്തു കൊണ്ടുവരാന്‍ സാധിച്ചെന്നും രാഹുല്‍ ചോദിച്ചു.
ഗുജറാത്തിലെ ബരൂജില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍. എല്ലാ പണവും കള്ളപ്പണമല്ലെന്ന് മോദിജിക്ക് അറിയില്ല. ഒളിപ്പിച്ചുവെച്ചിരിക്കുന്നതാണ് കള്ളപ്പണം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്നുവര്‍ഷമായി. എത്ര സ്വിസ് ബാങ്ക് അക്കൗണ്ട് ഹോള്‍ഡേഴ്സ് ജയിലിലുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുല്‍ പറഞ്ഞു.
#WATCH: A girl gets onto Congress Vice President Rahul Gandhi’s vehicle during his roadshow in #Gujarat‘s Bharuch, takes a selfie with him pic.twitter.com/blEnRXS2FK
— ANI (@ANI) November 1, 2017