ഭാരത് ജോഡോ യാത്രയ്ക്കിടെ സെല്‍ഫി എടുക്കാനെത്തിയ ആളോടുള്ള രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം വിവാദത്തില്‍.
സെല്‍ഫി എടുക്കാനെത്തിയ ആളുടെ കൈ തട്ടിമാറ്റുന്ന രാഹുലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് സംഭവം. വേദിയില്‍ വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആളുടെ കൈ രാഹുല്‍ ആദ്യം തട്ടിമാറ്റി.
രണ്ടാമതും സെല്‍ഫി എടുക്കാന്‍ നോക്കിയപ്പോള്‍ ദേഷ്യപ്പെട്ട് തട്ടിമാറ്റുന്നതാണ് വീഡിയോയിലുള്ളത്. വേദിയില്‍ അസ്വസ്ഥനായാണ് രാഹുല്‍ നിന്നതെന്നും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ, വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പൊതുവേദിയില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് രാഹുല്‍ ഇനിയും പഠിക്കാനുണ്ടെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത്
മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ മദ്യപിച്ചിരുന്നെന്നും ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പൊതുവേ ശാന്തനായി കാണപ്പെടുന്ന രാഹുലിന് എന്തുപറ്റിയെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നുണ്ട്.