ഇന്ന് കേരളത്തില്‍ വച്ച് ഞാനൊരു പോരാളിയെ കണ്ടു! അവന്‍ നമുക്കെല്ലാവര്‍ക്കും അഭിമാനമായി മാറുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്; രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലൂടെ താരമായി അസിം

കേരളത്തില്‍ കോണ്‍ഗ്രസ് സമ്മേളനത്തിനെത്തിയ രാഹുല്‍ഗാന്ധി ഒരിക്കലും മറക്കാത്ത ഒരു മുഖമുണ്ട്. കേരളത്തിലേയ്ക്കുള്ള ഇത്തവണത്തെ യാത്രയില്‍ അദ്ദേഹം കണ്ടുമുട്ടിയ ഒരു കുട്ടിയുടെ മുഖമാണത്.

ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്ന അസിം എന്ന കുട്ടിയാണത്. രാഹുല്‍ ഗാന്ധിയെ കണ്ടും സംസാരിച്ചും ശ്രദ്ധേയനായിരിക്കുകയാണ് അസിം. ഞാനിന്ന് കേരളത്തില്‍ വച്ച് ഒരു പോരാളിയെ കണ്ടു എന്ന കുറിപ്പോടെ അസിമുമായി സംസാരിക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

‘ഞാനിന്ന് കേരളത്തില്‍ വച്ച് അസിമിനെ കണ്ടു. ഒരു പോരാളിയാണവന്‍. അവന്‍ നമുക്കെല്ലാവര്‍ക്കും അഭിമാനമായി മാറും. അക്കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്’. ഇങ്ങനെയാണ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്.

രാഹുല്‍ ഗാന്ധി ചോദിക്കുന്നത് രമേശ് ചെന്നിത്തലയാണ് തര്‍ജ്ജിമ ചെയ്ത് കുട്ടിയോട് ചോദിക്കുന്നത്. കുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പിതാവും രാഹുല്‍ ഗാന്ധിയോട് വിശദമാക്കുന്നുണ്ട്. വലുതാകുമ്പോള്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും രാഹുല്‍ അസിമിനോട് ആവശ്യപ്പെട്ടു.

Related posts