കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിലും പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കുന്നതിലും ഗാനങ്ങള്‍ക്ക് ഒരുവലിയ പങ്കുണ്ട്.അത് പ്രമുഖ നേതാക്കളുടെ പ്രചരണത്തിനായി ഉപയോഗിക്കുമ്പോഴോ..ആവേശം കൂടും, അതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനും’ ഭാവി പ്രധാനമന്ത്രി’യുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുമ്പോള്‍ പാട്ടിന്റെ രൂപത്തില്‍ ആവേശം എത്തുകയാണ്.
രാഹുല്‍ ജീ ആഗയാ…ഹിന്ദുസ്ഥാന്‍ ജഗായാ…(രാഹുല്‍ വന്നു..ഇന്ത്യ ഉണര്‍ന്നു) എന്ന ഗാനമാണ് ഇനി പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമാകാന്‍ പോകുന്നത്. തൂ കുജാമന് കുജാ എന്ന പ്രശസ്തമായ ഖവ്വാലിയുടെ ഈണത്തിലുള്ള ഈ ഗാനമാണ് ഇനി തരംഗമാകുക. കോട്ടയ്ക്കലിലെ ഒലിവ് സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിംഗ്.
യുഡിഎഫിന്റെതെരഞ്ഞെടുപ്പ് ഗാനങ്ങള്‍ അണിയിച്ചൊരുക്കുന്ന നസീര്‍ മേലേതിലിന്റെനേതൃത്വത്തിലാണ് പാട്ട് അണിയിച്ചൊരുക്കിയത്ഹിന്ദിയും മലയാളവും കൂട്ടികലര്‍ത്തിയ രീതിയിലാണ് ഗാനം ആലപിക്കുക. ഈ ഗാനം തെരുവുവീഥി കളിലും പ്രചരണയോഗങ്ങളിലും അലയടിക്കുന്നമതാടെ തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ മൂര്‍ധന്യത്തില്‍ എത്തും. ഇതിനെ കവച്ചുവയ്ക്കാന്‍ മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിലും ആവേശം പകരുന്ന ഗാനങ്ങൾ തയാറാക്കുന്ന തിരക്കിലാണ്.