ബയോപിക് ചിത്രങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് യാതൊരു കുറവുമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതുള്‍പ്പെടെ ജീവചരിത്ര സംബന്ധിയായ ധാരാളം സിനിമകള്‍ നമ്മുടെ രാജ്യത്ത് ഉണ്ടാവാറുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ നല്ലൊരു ശതമാനം ആളുകള്‍ കാണാന്‍ കാത്തിരിക്കുന്ന ഒരു ബയോപിക് ആണ് രാഹുല്‍ഗാന്ധിയുടേത്.
ഈ സാഹചര്യത്തിലാണ് പൂനെയില്‍ വിദ്യാര്‍ഥികളുമായിയുള്ള സംവാദത്തില്‍ ഇത് സംബന്ധിച്ച് രാഹുല്‍ഗാന്ധിയോട് ചോദ്യമുയര്‍ന്നത്. രാഹുലിനെ കുറിച്ച് ഒരു ബയോപിക്ക് എടുത്താല്‍ ആരെ നായികയാക്കുമെന്നായിരുന്നു ചോദ്യം. അധികം അലോചിക്കാതെ രാഹുലിന്റെ മറുപടി എത്തി. ഞാന്‍ എന്റെ തൊഴിലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത് എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഉത്തരം.
ഇതോടെ ഇത് സാമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. സാധാരണയായി വിവാഹത്തെ കുറിച്ചുള്ള ചോദ്യം ഉയരുമ്പോള്‍ ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് വിവാഹം കഴിച്ചത് എന്നാണ് രാഹുല്‍ മറുപടി നല്‍കാറുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പൂനെയിലെ മാധ്യമ വിദ്യാര്‍ഥികളുമായി സംവാദം സംഘടിപ്പിച്ചത്. ഏറ്റവും ധൈര്യവാനായ പുരുഷനെന്ന് സഹോദരി പ്രിയങ്കയുടെ ട്വീറ്റിനെ കുറിച്ചും രാഹുലിന് നേരെ ചോദ്യമുയര്‍ന്നു.
പ്രിയങ്ക പറഞ്ഞ ആ ധൈര്യം അനുഭവങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചതാണെന്നായിരുന്നു രാഹുലിന്റെ മറുപടി. സത്യം അംഗീകരിച്ച് അതിനെ നേരിടുമ്പോള്‍ ധൈര്യമുണ്ടാകുമെന്നും നുണ വിശ്വസിക്കുമ്പോഴാണ് ഭയം തോന്നുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രിയങ്കയാണ് തന്റെ ഏറ്റവുമടുത്ത സുഹൃത്തെന്നും രാഹുല്‍ പറഞ്ഞു.