
മാനന്തവാടി: വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ നല്‍കുമെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും രാഹുല്‍ ഗാന്ധി ഇതു സംബന്ധിച്ച് കത്തയച്ചു.
മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആദിവാസികളായ വിദ്യാര്‍ഥികള്‍ക്ക് നൂതന ഉപകരണങ്ങള്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് അറിയിക്കണമെന്നും പുതിയ പഠന രീതിക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.