ഭാരത് ജോഡോ യാത്രയ്ക്കിടെ പെണ്കുട്ടിയെ ചെരിപ്പിടാന് സഹായിക്കുന്ന രാഹുല്ഗാന്ധിയുടെ ദൃശ്യങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് നിറയുന്നത്.
പദയാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ അമ്പലപ്പുഴയിലാണ് സംഭവം.’ഭാരത് ജോഡോ യാത്ര’യുടെ 11-ാം ദിവസമായ ഇന്ന് ഹരിപ്പാട് നിന്നാണ് പദയാത്ര ആരംഭിച്ചത്.
യാത്രയുടെ രാവിലത്തെ ഘട്ടം ഒറ്റപ്പന വരെയാണ്. വൈകിട്ട് വണ്ടാനം മെഡിക്കല് കോളജ് ജംഗ്ഷനില് യാത്ര അവസാനിക്കും.
യാത്രക്കിടെ കുട്ടനാട്ടിലെ കര്ഷകരുമായി രാഹുല് സംവദിക്കും. 20-ാം തീയതി വരെ ആലപ്പുഴ ജില്ലയില് പര്യടനം തുടരും.
രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 18 ദിവസമാണ് കേരളത്തില് പര്യടനം നടത്തുക. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളാ പര്യടനം പൂര്ത്തിയാക്കി ഗൂഡല്ലൂര് വഴി കര്ണാടകത്തില് പ്രവേശിക്കും.
തമിഴ്നാട്ടിലെ കന്യാകുമാരിയില് നിന്ന് സെപ്റ്റംബര് ഏഴിന് ആരംഭിച്ച 150 ദിവസം നീണ്ടുനില്ക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില് സമാപിക്കും.
അതേ സമയം രാഹുല് ഗാന്ധി തന്നെ പാര്ട്ടി പ്രസിഡന്റ് ആകണമെന്ന് ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിരിക്കുകയാണ് രാജസ്ഥാനിലെ കോണ്ഗ്രസ് നേതൃയോഗം.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിര്ദ്ദേശപ്രകാരമാണ് ജയ്പൂരില് ചേര്ന്ന യോഗത്തില് പാര്ട്ടി പ്രമേയം പാസ്സാക്കിയത്.
കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവില് ഏറ്റവും കൂടുതല് സാധ്യത കല്പിക്കുന്ന വ്യക്തിയാണ് അശോക് ഗെഹ്ലോട്ട്.
രാഹുല് തന്നെ പ്രസിഡന്റാവണം എന്ന് മുറവിളി ഉയരുന്നതിനിടെ ഇക്കാര്യത്തില് പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്.