ചെന്നൈ സ്റ്റെല്ലാ മാരിസ് കോളജില്‍ വിദ്യാര്‍ത്ഥിനികളുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനുശേഷം വീണ്ടും മണിപ്പൂരിലെ ഇംഫാലില്‍ നടന്ന ജനാധിപത്യത്തിനുവേണ്ടിയുള്ള സംവാദം എന്ന പരിപാടിയ്ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞ ചില കാര്യങ്ങളാണിപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
സംവാദത്തിമൊടുവില് രാഹുല്‍ ഗാന്ധിക്ക് മുന്നിലേക്ക് തുടരെ തുടരെ ചോദ്യങ്ങളെത്തി. ഇതില്‍ ഒരു ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി വലിയ കയ്യടികളോടെയാണ് എല്ലാവരും സ്വീകരിച്ചത്.
റയല്‍ മാഡ്രിഡ് ആരാധകനാണോ അതോ ബാഴ്സ ആരാധകനാണോ എന്നതായിരുന്നു അതിലൊരു ചോദ്യം. ചോദ്യം പൂര്‍ത്തിയായ ഉടനെ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. ‘ഞാന്‍ ഒരു യുവന്റസ് ആരാധകനാണ്. പിന്നെ റയലോ ബാഴ്സയോ എന്ന് എടുത്ത് ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും റയലിന്റെ ആരാധകനാണ്. അല്പം കൂടെ കൃത്യമായി പറഞ്ഞാല്‍ റൊണാള്‍ഡോ അവിടെയുണ്ടായിരുന്ന സമയം വരെ ഒരു റയല്‍ ആരാധകനായിരുന്നു.’ ഈ മറുപടി സദസിലുണ്ടായിരുന്നവര്‍ വലിയ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. റൊണാള്‍ഡോ ആരാധകരും ഇപ്പോള്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
ഇതിന് പുറമേ, അവസാനം വായിച്ച പുസ്തകമേതെന്ന ചോദ്യത്തിന് ഐ ആം ദാറ്റ്, പൂച്ച സ്നേഹിയോ നായ സ്നേഹിയോ എന്ന ചോദ്യത്തിന് നായ സ്നേഹിയെന്നും കുറ്റബോധമുള്ള സന്തോഷമേതെന്ന ചോദ്യത്തിന് ഐസ്ക്രീം എന്നും പാനി പൂരിയോ ആലു ടിക്കയോ ഇഷ്ടമെന്ന ചോദ്യത്തിന് ആലു ടിക്കയെന്നും രാഹുല്‍ ഗാന്ധി ഉത്തരം നല്കി.
Between Barca and Real Madrid, I am a Real Madrid fan: @RahulGandhi https://t.co/yGwd68qLol pic.twitter.com/aOuNKj8zFU
— Newsd (@GetNewsd) March 20, 2019