സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി.
സൂറത്തിലെ സിജെഎം കോടതിയുടേതാണ് നിർണായക വിധി. 2019ൽ കർണാടകയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമർശമാണ് കേസിനാധാരം.
എല്ലാ കള്ളന്മാരുടെയും പേരിനൊപ്പമാണ് മോദിയെന്ന പേര് എന്ന പരാമർശമാണ് രാഹുൽ നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.
വിധി ന്യായം കേൾക്കാൻ സൂറത്തിലെ കോടതിയിൽ രാഹുൽ എത്തിയിരുന്നു. ശിക്ഷ വിധിച്ച കോടതി, രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.