കൽപ്പറ്റ: ജമ്മു കാഷ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാക്കിസ്ഥാനോ മറ്റ് വിദേശരാജ്യങ്ങളോ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാക്കിസ്ഥാൻ കാഷ്മീരിലും കലാപമുണ്ടാക്കാൻ ശ്രമം നടത്തുകയാണെന്നും രാഹുൽ വിമർശിച്ചു. കാഷ്മീരുമായി ബന്ധപ്പെട്ട് സർക്കാരിനോട് മറ്റ് വിയോജിപ്പുകളുണ്ടെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി പാക്കിസ്ഥാനെതിരേ വിമർശനവുമായി രംഗത്തുവരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാഹുൽ ഉൾപ്പെടുന്ന പ്രതിപക്ഷ സംഘത്തെ ശ്രീനഗറിൽ തടഞ്ഞിരുന്നു.