തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങി കോ​ൺ​ഗ്ര​സ്; രാ​ഹു​ൽ കേ​ര​ള​ത്തി​ലേ​ക്ക്; ഇ​തു ച​രി​ത്ര​സം​ഭ​വ​മാ​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു ഗോ​ദ​യി​ലി​റ​ങ്ങാ​ൻ കോ​ണ്‍​ഗ്ര​സ് ഒ​രു​ങ്ങു​ന്നു. പാ​ർ​ട്ടി​യെ അ​ടി​ത്ത​ട്ടി​ൽ ച​ലി​പ്പി​ക്കാ​നു​ള്ള ക​രു​ത്തു നേ​ടാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നു കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്തു​ന്നു.

വ​രു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ഖ്യ​ശ്ര​ദ്ധ​കേ​ന്ദ്ര​മാ​യ രാ​ഹു​ൽ​ഗാ​ന്ധി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ള​മൊ​രു​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യ​തും ഇ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ്. 29നാ​ണ് രാ​ഹു​ൽ​ഗാ​ന്ധി കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. ഇ​തു ച​രി​ത്ര​സം​ഭ​വ​മാ​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം.

എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 24,970 ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും അ​ത്ര​യും വ​നി​താ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും ഉ​ൾ​പ്പെ​ടെ അ​ര​ല​ക്ഷ​ത്തോ​ളം പ്ര​തി​നി​ധി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മാ​കും. രാ​ഹു​ൽ​ഗാ​ന്ധി​യെ സ്വീ​ക​രി​ക്കാ​നു​ള്ള സ്വാ​ഗ​ത​സം​ഘ​വും ഒ​രു​ങ്ങി ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളെ​ല്ലാം ഒ​ന്നി​ച്ചു​നി​ന്നു സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

താ​ഴെ​ത്ത​ട്ടി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും വ​നി​ത​ക​ളാ​യ ബൂ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​ണ് 29നു ​പ​ങ്കെ​ടു​ക്കു​ന്ന​ത്. രാ​ഹു​ൽ​ഗാ​ന്ധി അ​വ​രോ​ടു നേ​രി​ട്ടു സം​വ​ദി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​തു അ​ണി​ക​ൾ​ക്കു ഉൗ​ർ​ജം പ​ക​രു​ക​യും പാ​ർ​ട്ടി​ക്കു ശ​ക്തി​പ​ക​രു​ക​യും ചെ​യ്യു​മെ​ന്നു കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്തു​ന്നു. എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യു​മ​ധി​കം ബൂ​ത്തു​ക​ളി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​ക​ളി​ലേ​ക്കു വ​നി​ത​ക​ളെ പാ​ർ​ട്ടി നി​യോ​ഗി​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

കൊ​ച്ചി​യി​ലെ പ​രി​പാ​ടി​ക്കു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് സ​ജീ​വ​മാ​യി ക​ള​ത്തി​ലി​റ​ങ്ങും. ജി​ല്ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രെ കൂ​ടു​ത​ൽ ആ​വേ​ശ​ത്തി​ലെ​ത്തി​ക്കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​ദ​യാ​ത്ര ആ​രം​ഭി​ക്കും. യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ലും രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കും. ഫെ​ബ്രു​വ​രി 27നാ​ണ് അ​ടു​ത്ത സ​മ്മേ​ള​നം. ഫെ​ബ്രു​വ​രി മൂ​ന്നി​നു കാ​സ​ർ​കോ​ട്ടു നി​ന്നാ​രം​ഭി​ക്കു​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ പ്ര​ചാ​ര​ണ യാ​ത്ര മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ളും യു​ഡി​എ​ഫ് നേ​താ​ക്ക​ളും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​നാ​ണ് യാ​ത്ര​യു​ടെ ചു​മ​ത​ല.

ജി​ല്ല​ക​ളി​ൽ പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി കാ​സ​ർ​കോ​ട് കെ.​സി ജോ​സ​ഫ് എം​എ​ൽ​എ, ക​ണ്ണൂ​ർ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, വ​യ​നാ​ട് എ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ, കോ​ഴി​ക്കോ​ട് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, മ​ല​പ്പു​റ​ത്ത് കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, പാ​ല​ക്കാ​ട് എ.​പി. അ​നി​ൽ കു​മാ​ർ, തൃ​ശൂ​ർ ഇ.​എം ആ​ഗ​സ്തി, എ​റ​ണാ​കു​ള​ത്ത് ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഇ​ടു​ക്കി​യി​ൽ വി.​ജെ പൗ​ലോ​സ്, കോ​ട്ട​യ​ത്ത് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, ആ​ല​പ്പു​ഴ​യി​ൽ കെ. ​ബാ​ബു, കൊ​ല്ല​ത്ത് പാ​ലോ​ട് ര​വി, തി​രു​വ​ന​ന്ത​പു​ര​ത്ത് വി.​എ​സ്.​ശി​വ​കു​മാ​ർ എ​ന്നി​വ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts