രാ​ഹു​ലി​ന്‍റെ കോ​ട്ട​യം സ​ന്ദ​ർ​ശ​നം വി​വാ​ദ​മാ​ക്കി ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ

കോ​ട്ട​യം: രാ​ഹു​ല്‍ ഗാ​ന്ധി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത് ഏ​തു സ്ഥാ​നാ​ര്‍​ഥി​ക്കു​വേ​ണ്ടി ‍? രാ​ഹു​ലി​ന്‍റെ കോ​ട്ട​യം സ​ന്ദ​ര്‍​ശ​ന​ത്തു​ട​ര്‍​ന്നു വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തി​രു​ന​ക്ക​ര പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​നി​യി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലെ പ്ര​സം​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രു പ​രാ​മ​ര്‍​ശി​ക്കാ​തി​രു​ന്ന​താ​ണ് എ​ല്‍​ഡി​എ​ഫ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ നി​ര​ന്ത​ര​മാ​യ രാ​ഷ്ട്രീ​യ മാ​റ്റം, നി​ല​പാ​ടി​ല്ലാ​യ്മ എ​ന്നീ കാ​ര്യ​ങ്ങ​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്കു ബോ​ധ്യ​മു​ള്ള​തി​നാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​തി​രു​ന്ന​തെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് വാ​ദം.

കോ​ട്ട​യ​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി വോ​ട്ടു ചോ​ദി​ച്ച​ത് ഇ​ന്ത്യാ​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക്ക് വേ​ണ്ടി​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. ഇ​ന്ത്യ മു​ന്ന​ണി​യു​ടെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​ണു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം. മു​ന്ന​ണി രൂ​പീ​ക​ര​ണം മു​ത​ല്‍ താ​നും തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി​യും പാ​ര്‍​ല​മെ​ന്‍റി​ലും പു​റ​ത്തും ഇ​ന്ത്യ മു​ന്ന​ണി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നു പി​ന്തു​ണ ന​ല്‍​കി.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് അ​റി​യാം. അ​തു​കൊ​ണ്ടാ​ണു രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ത്യ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രി​ല​ല്ല, പ്ര​വൃ​ത്തി​യി​ലും വി​ശ്വാ​സ്യ​ത​യി​ലു​മാ​ണ് കാ​ര്യ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് അ​റി​യാ​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ പ്ര​തി​രോ​ധ​വു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. രാ​ഹു​ല്‍ ഗാ​ന്ധി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത് ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​ക്ക് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കാ​നാ​ണെ​ന്ന ജോ​സ് കെ. ​മാ​ണി​യു​ടെ പ​രാ​മ​ര്‍​ശം ഇ​ട​തു​മു​ന്ന​ണി​യി​ലെ അ​ഭി​പ്രാ​യ ഭി​ന്ന​ത മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​തി​നു തെ​ളി​വാ​ണെ​ന്നു യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.



Related posts

Leave a Comment