മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ ജീവിതത്തെ ആസ്പദമായൊരുങ്ങിയ ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനു ശേഷം രാഷ്ട്രിയം പ്രമേയമായി മറ്റൊരു സിനിമയൊരുങ്ങുന്നു. “മൈ നെയിം ഈസ് രാഗാ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഹുൽ ഗാന്ധിയുടെ ജീവിതമാണ് പറയുന്നത്.
രൂപേഷ് പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ രാഹുൽ ഗാന്ധിയായി വേഷമിടുന്നത് അശ്വിനി കുമാർ ആണ്. രാജു ഖേറാണ് ചിത്രത്തിൽ മൻമോഹൻ സിംഗിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ് ചിത്രം തീയറ്ററുകളിലെത്തും. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കഥാപാത്രങ്ങളായി എത്തും. ഹിമന്ത കപാഡിയാണ് ചിത്രത്തിൽ നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.