ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പുരിൽ സന്ദർശനം നടത്താനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരേ ബിജെപി കടുത്ത വിമർശനം ഉയർത്തിയെങ്കിലും പിന്നോട്ടില്ലെന്നു കോൺഗ്രസ്.
വിമർശിക്കുന്നവർ ആദ്യം മണിപ്പുരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.മണിപ്പുർ കലാപം പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.
ഇതിൽനിന്നു ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. നാളെയും മറ്റന്നാളുമായി മണിപ്പുരിൽ രണ്ട് ദിവസത്തെ സന്ദർശനമാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്.
പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മണിപ്പുർ വിഷയം പ്രാധാന്യത്തോടെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദർശിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മണിപ്പുരിൽ കലാപത്തിന് തീവ്രവാദ സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്നതിൽ ആശങ്ക കൂടുന്ന സാഹചര്യമാണുള്ളത്.
മ്യാൻമറിലും ബംഗ്ലാദേശിലും പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾ മെയ്തി, കുക്കി വിഭാഗങ്ങൾക്ക് ഒപ്പം ചേർന്നോ എന്നാണ് ആശങ്ക. അതേസമയം, സംസ്ഥാനത്ത് പരസ്പരം പോരടിക്കുന്ന മെയ്തി, കുക്കി വിഭാഗങ്ങളുമായി സമാധാന ചര്‍ച്ച തുടരാനാണ് മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന് അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദേശം.
കൂടുതല്‍ സേനകളെ തല്ക്കാലം അയക്കേണ്ടെന്നും നിലവിലെ സേനാവിന്യാസം തൃപ്തികരമാണെന്നുമാണ് വിലയിരുത്തല്‍.