മലപ്പുറം/വയനാട്: കനത്തമഴയിൽ നാശം വിതച്ച കവളപ്പാറയും പോത്തുകല്ലും മറ്റ് പ്രദേശങ്ങളും സന്ദർശിക്കുന്നതിന് വയനാട് എംപി രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തി. പോത്തുകല്ലിലാണ് രാഹുൽ ആദ്യമെത്തുകയെന്നാണ് വിവരം. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്ന അദ്ദേഹം ദുരന്തം സംഭവിച്ചയിടങ്ങളിലും എത്തുമെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ രാഹിലിനൊപ്പമുണ്ട്. പോത്തുകല്ലിലും കവളപ്പാറയിലും എത്തിയ ശേഷം രാഹുൽ കളക്ട്രേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് വിവരം.