ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണ്‍ കാലത്തു രാജ്യത്തെ ജനങ്ങളെ സഹായിച്ച പാർലമെന്റ് അംഗങ്ങളുടെ പട്ടികയിൽ വയനാട് എംപി രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്ത്.
ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗവേണ്‍ഐ സിസ്റ്റംസ് നടത്തിയ സർവേയിലാണു രാഹുൽ മൂന്നാം സ്ഥാനത്തെത്തിയത്.
ബിജെപിയുടെ ഉജ്ജയിൻ എംപി അനിൽ ഫിറോജിയ, വൈഎസ്ആർ കോണ്‍ഗ്രസ് നെല്ലൂർ എംപി അദ്ല പ്രഭാകര റെഡ്ഡി എന്നിവരാണു പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
മഹുവ മൊയ്ത്ര, തേജസ്വി സൂര്യ, ഹേമന്ദ് ഗോഡ്സെ, സുഖ്ബീർ സിംഗ് ബാദൽ, ശങ്കർ ലാൽവനി എന്നിവരാണു പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയ ജനപ്രതിനിധികൾ
ലോക്ക്ഡൗണ്‍ കാലത്തു നിയോജക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിച്ചു ജനങ്ങൾക്കൊപ്പം നിന്ന എംപിമാരെ കണ്ടെത്താൻ ഒക്ടോബർ ഒന്നുമുതലാണു ഗവേണ്‍ഐ സർവേ നടത്തിയത്.
ജനങ്ങൾ തന്നെ നിർദേശിച്ച 25 ലോക്സഭാ എംപിമാരുടെ പട്ടികയിൽ നിന്നാണു മികച്ച പത്തുപേരെ കണ്ടെത്തിയത്.