മൂ​ന്നു വ​ർ​ഷ​ത്തെ എ​ൻ​ഒ​സി നൽകി; രാ​ഹു​ലി​ന് പു​തി​യ പാ​സ്പോ​ർ​ട്ട് എ​ടു​ക്കാ​ൻ അ​നു​മ​തി; വിദേശയാത്ര നടത്താൻ തടസമില്ല


ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​ക്ക് പു​തി​യ പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി. പു​തി​യ പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​ന് മൂ​ന്നു വ​ർ​ഷ​ത്തെ എ​ൻ​ഒ​സി​യാ​ണു കോ​ട​തി ന​ൽ​കി​യ​ത്.

മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം എ​ൻ​ഒ​സി​ക്കാ​യി രാ​ഹു​ൽ കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ക്ക​ണം.പ​ത്തു വ​ർ​ഷ​ത്തേ​ക്കാ​ണു രാ​ഹു​ൽ​ഗാ​ന്ധി പു​തി​യ പാ​സ്പോ​ർ​ട്ടി​ന് അ​നു​മ​തി തേ​ടി​യ​ത്.

എം​പി​സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​നു പി​ന്നാ​ലെ എം​പി​മാ​ർ​ക്കു​ള്ള ഡി​പ്ലോ​മാ​റ്റി​ക് പാ​സ്പോ​ർ​ട്ട് തി​രി​കെ ന​ൽ​കി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​മേ​രി​ക്ക​ൻ യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി രാ​ഹു​ൽ​ഗാ​ന്ധി പു​തി​യ പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

രാ​ഹു​ലി​ന്‍റെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​യ്ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സ് അ​ന്വേ​ഷ​ണ​ത്തെ ദോ​ഷ​മാ​യി ബാ​ധി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ൻ രാ​ജ്യ​സ​ഭാം​ഗം സു​ബ്ര​ഹ്മ​ണ്യം സ്വാ​മി കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

അ​പ​കീ​ർ​ത്തി കേ​സി​ലു​ള്ള രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ദേ​ശ​യാ​ത്ര ചെ​യ്യു​ന്ന​തി​നു​ൾ​പ്പെ​ടെ ത​ട​സ​ങ്ങ​ളി​ല്ലെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment