കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കും. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുമെന്ന് രാഹുൽ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.
ചൊവ്വാഴ്ച ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമാകും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുക. കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.
ഉത്തര്‍പ്രദേശിലെ അമേത്തിക്കു പുറമെയാണ് രാഹുല്‍ വയനാട്ടിലും മത്സരിക്കുന്നത്. രണ്ടാഴ്ച നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഞായറാഴ്ചയാണ് വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമുണ്ടായത്.