പിലിക്കോട്: സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കായികവകുപ്പിന്റെ കായിക വികസനനിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് വീടൊരുക്കിയത്.
സര്‍ക്കാര്‍ ജോലി നല്‍കിയതിനൊപ്പം കായികവകുപ്പ് നിര്‍മിച്ച് നല്കിയ വീടിന്റെ താക്കോല്‍ദാനം കായികമന്ത്രി ഇ.പി. ജയരാജന് നേരിട്ടെത്തി കേരളപ്പിറവി ദിനത്തില്‍ നിര്‍വഹിച്ചതിന്റെ ആഹ്ലാദത്തിലാണ് രാഹുല്‍.
വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനും മന്ത്രി നേതൃത്വം നല്കി. പിലിക്കോട് നടന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന്, മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, ടി.വി. ഗോവിന്ദന്, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.വി. ബാലന് എന്നിവര്‍ പങ്കെടുത്തു.