വൈത്തിരി: മകനു രാഹുൽഗാന്ധി എംപി പേരിട്ടതിന്റെ ആഹ്ളാദത്തിൽ യുവദന്പതികൾ. കണ്ണൂർ ചെന്പേരിയിലെ ലിജോയുടെയും വയനാട് സുഗന്ധഗിരി കോളിച്ചാലിലെ ശ്യാമിലിയുടെയും ആണ്‍കുഞ്ഞിനാണ് രാഹുൽ ഗാന്ധി ഇവാൻ ലിജോ എന്ന് പേരിട്ടത്.
താലൂക്ക് ഗവ.ആശുപത്രിയിലെ പുതിയ ബ്ലോക്ക് ഉദ്ഘാടത്തിനു എത്തിയപ്പോഴാണ് കൈക്കുഞ്ഞുമായി ലിജോ രാഹുലിനെ സമീപിച്ചത്. കുഞ്ഞിനു പേരിടണമെന്നു ലിജോ അഭ്യർഥിച്ചപ്പോൾ രാഹുൽ മറുത്തുപറഞ്ഞില്ല.
വേദിയിലുണ്ടായിരുന്ന എഐസിസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംഎൽഎമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തന്പി എന്നിവരുമായി സംസാരിച്ചശേഷം രാഹുൽ കുഞ്ഞിനെ പേർ വിളിച്ചു-ഇവാൻ ലിജോ.
യൂത്ത് കോണ്‍ഗ്രസ് എരുവേശി മണ്ഡലം പ്രസിഡന്റും കണ്ണൂർ ജില്ലാ ബാങ്ക് ചെന്പേരി ശാഖയിൽ ജീവനക്കാരനുമാണ് ലിജോ.