മമതയോ മായാവതിയോ ഉള്‍പ്പെടെ ആരും പ്രധാനമന്ത്രിയാകുന്നതില്‍ എതിരില്ല! പ്രതിപക്ഷത്തെ അമ്പരപ്പിച്ച് രാഹുലിന്റെ പൂഴിക്കടകന്‍; പ്രതിപക്ഷത്തിനിടയിലും ദേശീയ മാധ്യമങ്ങളിലും ചൂടന്‍ ചര്‍ച്ച

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ഇ​ത​ര പ്ര​ധാ​ന​മ​ന്ത്രി​യെ പി​ന്തു​ണ​യ്ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​ണെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ല​പാ​ട് ദേ​ശി​യ ത​ല​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്നു. ഇ​തോ​ടെ ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്. ആ​ർ​എ​സ്എ​സ് ഒ​ഴി​കെ​യു​ള്ള ഏ​തു വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ആ​ളെ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി പി​ന്തു​ണ​യ്ക്ക​മെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ നി​ല​പാ​ട്.

ആ​ർ​എ​സ്എ​സി​ന്‍റെ​യും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും പി​ന്തു​ണ​യി​ല്ലെ​ങ്കി​ൽ പ്ര​തി​പ​ക്ഷ​ത്തെ ഏ​തു നേ​താ​വി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ലും ത​ട​സ​മി​ല്ലെ​ന്ന രാ​ഹു​ലി​ന്‍റെ നി​ല​പാ​ടി​ന് വ​ലി​യ രാ​ഷ്‌​ട്രീ​യ പ്രാ​ധാ​ന്യം ഉ​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 2019ൽ ​മോ​ദി​യും ആ​ർ​എ​സ്എ​സും അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു​വ​രാ​തി​രി​ക്കാ​നാ​യി എ​ന്തു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​ണെ​ന്ന് രാ​ഹു​ലി​നോ​ട് അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

മോ​ദി​ക്കെ​തി​രേ പോ​രാ​ടു​ന്ന ഏ​തു നേ​താ​വി​നെ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി അം​ഗീ​ക​രി​ക്കാ​നും ത​യാ​റാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു വ​രെ​യും പി​ന്നീ​ടും രൂ​പ​പ്പെ​ട്ടു​വ​രു​ന്ന രാ​ഷ്‌​ട്രീ​യ​ത്തോ​ട് തു​റ​ന്ന സ​മീ​പ​ന​മാ​കും കോ​ണ്‍​ഗ്ര​സി​ന്.

മ​മ​ത ബാ​ന​ർ​ജി​യോ, മാ​യാ​വ​തി​യോ അ​ട​ക്കം ആ​രും പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​തി​നോ​ട് കോ​ണ്‍​ഗ്ര​സി​നും രാ​ഹു​ൽ ഗാ​ന്ധി​ക്കും വി​യോ​ജി​പ്പി​ല്ലെ​ന്ന് സൂ​ച​ന. ഡ​ൽ​ഹി​യി​ലെ നൂ​റി​ലേ​റെ വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന​ലെ ന​ട​ത്തി​യ അ​നൗ​പ​ചാ​രി​ക കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്.​

നൂ​റി​ലേ​റെ വ​രു​ന്ന വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ല്ലാ ചോ​ദ്യ​ങ്ങ​ളോ​ടും രാ​ഹു​ൽ മ​ന​സു​തു​റ​ന്നു പ്ര​തി​ക​രി​ച്ചെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം അ​വ​രി​ൽ ചി​ല​ർ പ്ര​തി​ക​രി​ച്ചു. ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​റി​ൽ ഇ​ന്ന​ലെ ന​ട​ന്ന​തു പ​ത്ര​സ​മ്മേ​ള​നം അ​ല്ലാ​യി​രു​ന്നെ​ങ്കി​ലും വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മൊ​ത്ത് കാ​പ്പി കു​ടി​ച്ചും സൗ​ഹൃ​ദം പ​ങ്കു​വ​ച്ചും രാ​ഹു​ൽ താ​ര​മാ​യി മാ​റു​ക​യും ചെ​യ്തു.

വി​ദ്വേ​ഷ​ത്തി​നെ​തി​രേ സ്നേ​ഹം​കൊ​ണ്ടു പ്ര​തി​ക​രി​ക്ക​ണം എ​ന്ന​തി​നാ​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ കെ​ട്ടി​പ്പി​ടി​ച്ച​തെ​ന്നു രാ​ഹു​ൽ സൂ​ചി​പ്പി​ച്ചു. മൂ​ന്നു​മാ​സം മു​ന്പാ​ണ് ഇ​ത്ത​ര​മൊ​രു കാ​ര്യം ആ​ലോ​ചി​ച്ച​ത്. ത​ന്‍റെ പി​താ​വി​നെ​യും അ​മ്മ​യെ​യും വ​ല്യ​മ്മ​യെ​യും അ​ട​ക്കം എ​ല്ലാ​വ​രെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​തു കേ​ട്ട​പ്പോ​ഴാ​ണ് അ​ത്ത​ര​മൊ​രു കാ​ര്യം ചി​ന്തി​ച്ച​ത്.

അ​ക്കാ​ല​ത്തു​ത​ന്നെ കെ​ട്ടി​പ്പി​ടി​ക്കാ​ൻ ആ​ലോ​ചി​ച്ചെ​ങ്കി​ലും പ​റ്റി​യ അ​വ​സ​രം കി​ട്ടി​യി​രു​ന്നി​ല്ല. ലോ​ക്സ​ഭ​യി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ അ​തു ചെ​യ്യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് 200 സീ​റ്റി​ൽ കൂ​ടി​ല്ല. സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ന് വ​ലി​യ വി​ജ​യം നേ​ടാ​നാ​കും. ത​ല​സ്ഥാ​ന​ത്തെ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ൽ.

ഒ​രു ചോ​ദ്യ​ത്തോ​ടു​പോ​ലും രാ​ഹു​ൽ നി​ഷേ​ധാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ച്ചി​ല്ല. മോ​ദി​യെ താ​ഴെ​യി​റ​ക്കേ​ണ്ട​ത് രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ല്പി​നും ജ​ന​താ​ത്പ​ര്യ​ത്തി​നും അ​നി​വാ​ര്യ​മാ​ണെ​ന്ന​തി​ൽ രാ​ഹു​ലി​ന് സം​ശ​യ​മി​ല്ലാ​യി​രു​ന്നു.

Related posts