മാനന്തവാടി: രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 1.15 ഓടെ മാനന്തവാടി ഫോറസ്റ്റ് ഐബിയിൽ എത്തി. ഇരുപതോളം നേതാക്കൾക്കൊപ്പം ഇലയിൽ വിളന്പിയ കേരള സദ്യയും ചെമ്മീൻ ഫ്രൈയും കോഴിക്കറിയും ഇടിച്ചക്ക തോരനും ചോന്പാലയിൽ നിന്നും കൊണ്ടുവന്ന മത്സ്യങ്ങളും രാഹുൽ ആസ്വദിച്ച് കഴിച്ചു.
മാനന്തവാടി ബ്രഹ്മഗിരി ഹോട്ടലിലാണ് പായസം ഉൾപ്പെടെ 22 വിഭവങ്ങൾ തയാറാക്കിയത്. ഹോട്ടൽ മാനേജർ പി.കെ. നൈജ, ചീഫ് ഷെഫ് കെ. സുനീഷ്, സർവീസ് ക്യാപ്റ്റൻ കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന സംഘമാണ് 70 പേർക്കുള്ള ഭക്ഷണം പാകം ചെയ്ത് വിളന്പിയത്.
ഭക്ഷണകഴിച്ച്, അൽപ്പനേരം വിശ്രമിച്ചതിന് ശേഷമാണ് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.