ന്യൂഡൽഹി: കർഷക സമരം ഒത്തുതീർപ്പാക്കാൻ ശ്രമിക്കാത്ത നരേന്ദ്ര മോദി സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
കർഷകർ ട്രാക്ടർ റാലി നടത്തി റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുത്താൻ ശ്രമിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തെയാണ് രാഹുൽ വിമർശിച്ചത്.
“അറുപതിലധികം കർഷകരുടെ രക്തസാക്ഷിത്വത്തിൽ ലജ്ജയില്ല, എന്നാൽ ട്രാക്ടർ റാലി നടത്തുന്നതിനെ മോദി സർക്കാർ ലജ്ജിക്കുന്നു’- രാഹുൽ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് നവംബർ അവസാനത്തോടെ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം അറുപതിലധികം കർഷകർ മരിച്ചുവെന്ന് സമരക്കാർ പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം.