തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിലെ ആഹ്ലാദപ്രകടനത്തില് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും എംഎല്‍എമാര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50ല്‍ അധികം പേര്‍ക്കെതിരെയാണ് കേസ്.
ഗതാഗത തടസമുണ്ടാക്കിയതിനും ജയില്‍ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോര്‍ഡ് നശിപ്പിച്ചതിനുമാണ് കേസ്. അന്യായമായി സംഘം ചേരല്‍ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
സെക്രട്ടറിയേറ്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ രാഹുല്‍ കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. എട്ട് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ രാഹുലിന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു.