തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ.
ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അന്വേഷണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്നും രാഹുൽ പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസിന് പുതിയ ടീം വരുന്നതിനെ ചിലർ ഭയപ്പെടുന്നുണ്ട്.
അന്വേഷണസംഘം രൂപീകരിക്കുന്നതിന് മുൻപ് തന്നെ ഫ്രെയിം ചെയ്യേണ്ടവരെ ലിസ്റ്റ് ചെയ്യുകയായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് അയച്ച നോട്ടീസ് കിട്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ സ്ഥിരീകരിച്ചു.