പാലക്കാട്: മാധ്യമപ്രവർത്തകരോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശത്തിന് പാലക്കാട്ടെ ജനം മറുപടി പറയുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ചോദ്യം ചോദിച്ചവരോടുള്ള അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം ജനം വിലയിരുത്തും. എന്ത് ചോദ്യം വന്നാലും തങ്ങൾ ജനാധിപത്യപരമായേ മറുപടി പറഞ്ഞിട്ടുള്ളു എന്നും രാഹുൽ വ്യക്തമാക്കി.
എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശം അദ്ദേഹത്തിന്റെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു.
പട്ടി പ്രയോഗം നടത്തിയ എൻ.എൻ.കൃഷ്ണദാസ് മാപ്പുപറയണമെന്നും അല്ലെങ്കിൽ മാധ്യമങ്ങൾ എൽഡിഎഫിന്റെ പരിപാടികൾ ബഹിഷ്കരിക്കണമെന്നും വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. ഷൂക്കൂർ പാർട്ടിയിൽ തുടരുന്നത് സിപിഎമ്മിന്റെ ഭീഷണി മൂലമാണെന്നും അദ്ദേഹം പറഞ്ഞു.