ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരി ഭർത്താവ് റോബർട്ട് വാദ്രയുടെ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ഡൽഹിയിലെ മൂന്നു ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. വാദ്രയുമായി അടുത്ത ബന്ധമുള്ള മൂന്നു കമ്പനികളിലാണ് റെയ്ഡ് നടക്കുന്നതെന്ന് വാദ്രയുടെ അഭിഭാഷകൻ അറിയിച്ചു.
തന്റെ കക്ഷിയെ തെളിവുകളൊന്നും ഇല്ലാതെ മോദി സർക്കാർ ഇരയാക്കുകയാണെന്നു വാദ്രയുടെ അഭിഭാഷകൻ പറഞ്ഞു. നാല്- അഞ്ച് വർഷങ്ങളായി അന്വേഷിച്ചിട്ടും തെളിവുകളൊന്നും ലഭിച്ചില്ല. ഇപ്പോൾ വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദ്രോഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ റെയ്ഡിനൊപ്പം ബംഗളൂരുവിൽ വാദ്രയുടെ സഹായികളുടെ ഓഫീസുകളിലും റെയ്ഡ് നടന്നതായാണ് വിവരം.