കൽപ്പറ്റ: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും സ്വീകരിച്ച് വയനാട്. രാവിലെ 10.30 ഓടെ കോഴിക്കോട് വിക്രം മൈതാനിയിൽനിന്നും ഹെലികോപ്ടറിൽ പുറപ്പെട്ട രാഹൂൽ ഗാന്ധി 11 ഓടെ കൽപ്പറ്റയിൽ എത്തി.
തുടർന്ന് തുറന്ന വാഹനത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന കോണ്ഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഇടി മുഹമ്മദ് ബഷീർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പമാണ് കളക്ടറേറ്റിലേക്ക് എത്തിയത്. രാവിലെ 11.30 ഓടെ കളക്ടറേറ്റിലെത്തിയ രാഹൂൽ ഗാന്ധി നാല് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പത്രിക സമർപ്പിക്കുന്നതിന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
്ചു