കേസെടുത്തോളൂ, ഗൾഫിൽ ജോലിക്കു പോകാൻ ഉദ്ദേശിക്കുന്നില്ല; സ‍​ർ​ക്കാ​രി​ന്‍റെ കൊ​ള്ള​രു​താ​യ്മ​യ്ക്കെ​തി​രെ സം​സാരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ ഒ​രു പ​രാ​തി​യു​മി​ല്ലെ​ന്ന് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ. അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​ത്തി​ന്‍റെ ഭ്രാ​ന്താ​യി​രി​ക്കു​ക​യാ​ണ് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്.

വി​യോ​ജി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ഏ​ത് രീ​തി​യി​ലും കേ​സു​ക​ളെ​ടു​ക്കു​ക എ​ന്ന​താ​ണ് അ​വ​രു​ടെ ശൈ​ലി. ഞ​ങ്ങ​ക്ക് ഒ​രു പ​രാ​തി​യു​മി​ല്ല. ഞാ​ന്‍ ഗ​ൾ​ഫി​ൽ ജോ​ലി​ക്കൊ​ന്നും പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.എ​ത്ര കേ​സെ​ടു​ത്താ​ലും ഇ​ട​തു​പ​ക്ഷ സ‍​ർ​ക്കാ​രി​ന്‍റെ കൊ​ള്ള​രു​താ​യ്മ​യ്ക്കെ​തി​രാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

ത​ങ്ങ​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്ന് പ​റ​യു​മ്പോ​ൾ ഇ​തൊ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്ന് ആ​ലോ​ചി​ക്ക​ണം. ഏ​തെ​ങ്കി​ലും പി​എ​സ് സി ​പ​രീ​ക്ഷ​യെ​ഴു​തി​യി​ട്ട് ജോ​ലി കാ​ത്തു​നി​ൽ​ക്കു​ന്ന​യാ​ള​ല്ലാ​ത്ത​തു കൊ​ണ്ട് എ​ത്ര കേ​സെ​ടു​ത്താ​ലും പ്ര​യാ​സ​മി​ല്ല.

ജ​യി​ലി​ൽ പോ​കാ​ൻ ഒ​രു മ​ടി​യു​മി​ല്ല. എ​ത്ര​കാ​ലം വേ​ണ​മെ​ങ്കി​ലും ജ​യി​ലി​ൽ കി​ട​ക്കാ​ൻ ത​യാ​റാ​ണെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment