പത്തനംതിട്ട: 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ – പ്രിയങ്ക യുഗത്തിന് തുടക്കം കുറിക്കുമെന്ന് കേരള കോണ്ഗ്രസ് – എം വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി. കേരളയാത്രയുടെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായുരുന്നു അദ്ദേഹം.
കേരളയാത്രയ്ക്ക് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി. തിരുവല്ലയിൽ ചേർന്ന സമ്മേളനം കെപിസിസി മുൻ അധ്യക്ഷൻ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൊണ്ടുവന്ന വികസനപദ്ധതികളല്ലാതെ പുതുതായി ഒന്നും നാടിന് സമ്മാനിക്കാൻ എൽഡിഎഫ് ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് എം.എം. ഹസൻ കുറ്റപ്പെടുത്തി. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി.
ജോയി എബ്രഹാം എക്സ് എംപി, വിക്ടർ ടി. തോമസ്, ജോസഫ് എം.പുതുശേരി, ഡി.കെ. ജോണ്, ജോണ് കെ.മാത്യൂസ്, കുഞ്ഞു കോശി പോൾ, ചെറിയാൻ പോളച്ചിറക്കൽ, ഡി.കെ. ജോണ്, ഏബഹാം കലമണ്ണിൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണ്, മുഹമ്മദ് ഇക്ബാൽ, സാം ഈപ്പൻ, വർഗീസ് മാമ്മൻ. എൻ.എം. രാജു, ജോർജ് ഏബ്രഹാം, റോയി പനവിള, വർഗീസ് പേരയിൽ, ബാബു വർഗീസ്, പി.കെ. ജേക്കബ്, എബ്രഹാം പി.സണ്ണി, വർഗീസ് ജോണ്, ആലിച്ചൻ ആറൊന്നിൽ, ദീപു ഉമ്മൻ, ഏബ്രഹാം വാഴയിൽ്, സാം ഏബ്രഹാം, സജി അലക്സ്, വി.ആർ. രാജേഷ്, ജേക്കബ് മാമ്മൻ, ആനി ജോസഫ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.
ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്മാൻ തുടങ്ങിയവരും തിരുവല്ലയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു. പത്തനം തിട്ടയിൽ ചേർന്ന സമാപന സമ്മേളനം റോഷി അഗസ്റ്റിൻ എംഎൽ.എ ഉദ്ഘാടനം ചെയ്തു. കെ. ശിവദാസൻ നായർ മുഖ്യപ്രഭാഷണം നടത്തി.