ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുലിനു മുന്നേറ്റം.ഇംഗ്ലണ്ടിനെതിരേ ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ നേടിയ 129 റണ്‍സിന്റെ പ്രകടനമാണു രാഹുലിനു മുന്നേറ്റം സമ്മാനിച്ചത്.
കഴിഞ്ഞയാഴ്ച 56-ാം സ്ഥാനത്തായിരുന്ന രാഹുൽ 19 സ്ഥാനം മെച്ചപ്പെട്ട് 37-ാം സ്ഥാനത്തെത്തി.ഇന്ത്യൻ നായകൻ വിരാട് കോഹ് ലി അഞ്ചാം സ്ഥാനത്തും രോഹിത് ശർമ ആറാമതും ഋഷഭ് പന്ത് ഏഴാമതും തുടരുന്നു.
കെയ്ൻ വില്യംസണാണ് ഒന്നാം സ്ഥാനത്ത്. ലോർഡ്സ് ടെസ്റ്റിൽ സെഞ്ചുറി നേടി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് നാലാം സ്ഥാനത്തുനിന്നു രണ്ടാം സ്ഥാനത്തെത്തി.