കോവിഡ് ബാധിച്ച് മരിച്ച, നടനും ബ്ലോഗറുമായ രാഹുൽ വോഹ്രയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
നല്ല ചികിത്സ തനിക്ക് ലഭിച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടേനെയെന്നാണ് രാഹുൽ വോഹ്ര ഫേസ്ബുക്കിൽ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഡല്‍ഹി ആരോഗ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്താണ് ഈ പോസ്റ്റ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം രാഹുല്‍ മരിച്ചു.
‘നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഞാന്‍ രക്ഷപ്പെടുമായിരുന്നു. പേര് – രാഹുൽ വോഹ്റ, വയസ് 35, ആശുപത്രി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ താഹിർപൂർ ഡല്‍ഹി, ബെഡ് നമ്പർ 6554 ബി വിംഗ് എച്ഡിയു.
വീണ്ടും ജനിക്കും, നല്ല കാര്യങ്ങൾ ചെയ്യും ഇപ്പോൾ എല്ലാ ധൈര്യവും ചോർന്ന് പോയിരിക്കുന്നു.’ – രാഹുല്‍ കുറിച്ചു. യൂട്യൂബ് അടക്കമുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ പ്രശസ്തനായ നടനാണ് രാഹുൽ വോറ.