വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം

ക​ൽ​പ്പ​റ്റ: രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷ​മു​ള്ള മൂ​ന്നാ​മ​ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ഒ​രു​ങ്ങു​ന്ന വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യം എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം. വി​ക​സ​ന വി​ഷ​യ​ങ്ങ​ൾ​ക്കു​പ​രി രാ​ഹു​ൽ​ഗാ​ന്ധി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​തു​കൊ​ണ്ടു ചു​ര​ത്തി​നു മു​ക​ളി​ലും താ​ഴെ​യു​മാ​യി കി​ട​ക്കു​ന്ന വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​നു എ​ന്തു ഗു​ണം എ​ന്ന ചോ​ദ്യം സ​മ്മ​തി​ദാ​യ​ക​ർ​ക്കു​മു​ന്നി​ൽ വ​യ്ക്കാ​നാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ​യും ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തി​ന്‍റെ​യും പ​ദ്ധ​തി.

സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​പി. സു​നീ​റാ​ണ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ൻ​ഡി​എ​യ് ക്കു​വേ​ണ്ടി ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യാ​ണ് അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ മ​ത്സ​രി​ക്കു​ന്ന ര​ണ്ടാം മ​ണ്ഡ​ല​മാ​ണ് വ​യ​നാ​ട്. ത​ന്‍റെ ക​ർ​മ​ഭൂ​മി​യെ​ന്നു രാ​ഹു​ൽ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന അ​മേ​ഠി​യാ​ണ് അ​ദ്ദേ​ഹം ജ​ന​വി​ധി തേ​ടു​ന്ന മ​റ്റൊ​രു മ​ണ്ഡ​ലം.

ഒ​രേ​സ​മ​യം ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ക്കു​ന്ന പ​ക്ഷം രാ​ഹു​ൽ വ​യ​നാ​ടി​നെ കൈ​വി​ടു​മെ​ന്നും ഇ​തു രാ​ജ്യം ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വ് അ​ധി​കം വ​ഹി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും വോ​ട്ട​ർ​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യാ​ണ് എ​ത്തു​ന്ന​തെ​ങ്കി​ലും വ​യ​നാ​ട്ടി​ലേ​ത് ത്രി​കോ​ണ മ​ത്സ​ര​മാ​യി​രി​ക്കി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ൾ. ബി​ജെ​പി​ക്കും ബി​ഡി​ജ​ഐ​സി​നും ആ​ഴ​ത്തി​ൽ വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​മ​ല്ല വ​യ​നാ​ട്.

ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട് തു​ഷാ​റി​നു ല​ഭി​ക്കി​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് – യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഏ​ക​ദേ​ശം 13.5 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ൽ. രാ​ഹു​ൽ​ഗാ​ന്ധി​യെ എ​തി​രി​ട്ട എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ന്ന പേ​രി​ന​പ്പു​റം ഒ​രു മ​ത്സ​ര​ഗു​ണ​വും തു​ഷാ​റി​നു ല​ഭി​ക്കാ​നി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു.

രാ​ഹു​ൽ​ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പു​ക​ളു​ടെ പേ​രി​ൽ അ​ടി​വ​ലി​ക​ൾ ഉ​ണ്ടാ​കി​ല്ല. അ​തി​നാ​ൽ കു​റ​ഞ്ഞ​തു മൂ​ന്നു ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം രാ​ഹു​ലി​നു ല​ഭി​ക്കു​മെ​ന്നാ​ണ് ജി​ല്ല​യി​ലെ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ അ​നു​മാ​നം. മ​ണ്ഡ​ലം രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷം ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ഐ. ഷാ​ന​വാ​സി​നു ഒ​ന്ന​ര ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മു​ന്ന​ണി​ക​ളി​ലെ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​രു​ടെ വോ​ട്ടു​ക​ൾ കൈ​പ്പ​ത്തി അ​ട​യാ​ള​ത്തി​ലേ​ക്കു കു​ത്തി​യൊ​ലി​ക്കു​ന്ന​തു ഒ​ഴി​വാ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് സി​പി​എം സി​പി​ഐ ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത്. രാ​ഹു​ൽ​ഗാ​ന്ധി വ്യാ​ഴാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഇ​ന്നു പ​ത്രി​ക സ​മ​ർ​പ്പി​ച്ചേ​ക്കും.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ ഇ​ന്നു ക​ൽ​പ്പ​റ്റ​യി​ലെ​ത്തും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്നു ക​ൽ​പ്പ​റ്റ​യി​ൽ പാ​ർ​ട്ടി പ​രി​പാ​ടി​ക്കെ​ത്തു​ന്നു​ണ്ട്. സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം ഡി. ​രാ​ജ നാ​ളെ വ​യ​നാ​ട്ടി​ൽ ഉ​ണ്ടാ​കും.

Related posts