ന്യൂഡൽഹി: വയനാട്ടിൽ വൻഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച വോട്ടർമാരോടു നന്ദി പറയാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തുന്നു. ജൂൺ ഏഴ്, എട്ട് തീയതികളിലാണ് കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ വരുന്നത്. രാഹുല്‍ ഗാന്ധി-വയനാട് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശന വിവരം സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതിന് ശേഷം പാർട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാനൊരുങ്ങുന്ന രാഹുൽ ഇതുവരെ ഡൽഹി വിട്ട് പുറത്തു പോയിട്ടില്ല. രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു പിടിച്ചുനിർത്താനുള്ള പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശ്രമങ്ങൾ തുടരുകയാണ്. അധ്യക്ഷസ്ഥാനത്തെ ചൊല്ലി ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് വയനാട്ടിലേക്ക് രാഹുൽ എത്തുന്നത്.