കോഴിക്കോട്: അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേരിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി. രാഹുല്‍ സമ്മതം അറിയിക്കും മുന്‍പുതന്നെ അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ നേതാക്കള്‍ മത്സരിച്ചതാണ് ഗ്രൂപ്പ് കളിയുടെ അവസാന കാഴ്ച.
ഇതിനെ തുടര്‍ന്നാകട്ടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇന്നലെ നിശ്ചയിച്ച വാര്‍ത്താ സമ്മേളനം പോലും മാറ്റിവയ്ക്കേണ്ടിവന്നു.മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഭയന്നായിരുന്നു ഇത്. എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുമെന്ന കാര്യം ആദ്യം അറിയിച്ചത്.
അതോടൊപ്പം തന്നെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നും പിന്മാറാന് ടി.സിദ്ദീഖ് സന്തോഷപൂര്‍വം സമ്മതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇടപെട്ട് വാങ്ങികൊടുത്ത വയനാട് സീറ്റില്‍ നിന്നും സിദ്ദീഖിനോട് പാര്‍ട്ടി അധ്യക്ഷനുവേണ്ടി വഴിമാറികൊടുക്കാന്‍ താന്‍ നിര്‍ദേശിച്ചുവെന്ന പ്രതീതിയുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് എതിര്‍വിഭാഗം പറയുന്നു.
മറ്റ് നേതാക്കള്‍ക്ക് അവസരമൊന്നും നല്‍കാതെ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിതന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പറയുകയായിരുന്നു. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെയും ഇക്കാര്യത്തില്‍ അദ്ദേഹം “പിന്നിലാക്കി’.
അതേസമയം സീറ്റ് സിദ്ദീഖിന് നല്‍കിയതില്‍ കടുത്ത എതിര്‍പ്പുള്ള ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും രാഹുല്‍ വരുമെന്ന വാര്‍ത്ത വലിയ ആശ്വാസം പകരുകയും ചെയ്തു. ഘടകകക്ഷികള്‍ക്ക് കൂടി സമ്മതം എന്ന രീതിയിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
വയനാട്ടിലെ സ്ഥാനാര്‍ഥി ടി.സിദ്ദീഖിനെതിരേ രഹസ്യയോഗം കോഴിക്കേട് ചേര്‍ന്ന തൊട്ടടുത്ത ദിവസം തന്നെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമെന്ന വാര്‍ത്ത വന്നത്. എന്നാല്‍ രാഹുല്‍ ഇതിന് അനൂകുല നിലപാട് എടുക്കും മുന്‍പുതന്നെ രാഹുല്‍ മത്സരിക്കാന്‍ സമ്മതിച്ചുവെന്ന തരത്തിലായിരുന്നു നേതാക്കളുടെ പ്രതികരണങ്ങള്‍. ഇത് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പം ചെറുതല്ല.
“”എന്തേ തീരുമാനമായില്ലേ…” എന്ന പരിഹാസ ശരങ്ങളാണ് തങ്ങള്‍ക്ക് നേരിടേണ്ടിവരുന്നതെന്നും പ്രവര്‍ത്തകര്‍ പ്രറയുന്നു. നേതാക്കള്‍ ക്രെഡിറ്റ് സ്വന്തമാക്കാന്‍ നടത്തിയ പ്രസ്താവനയുദ്ധത്തില് തങ്ങളാണ് പെട്ടുപോയതെന്നും ഇവര്‍ പറയുന്നു.
എതായാലും സീറ്റ് പ്രിയ ശിഷ്യനില്‍ നിന്നും തിരിച്ചെടുത്ത് ഭാവി പ്രധാനമന്ത്രിക്ക് നല്‍കിയെന്ന് ഉമ്മന്‍ചാണ്ടിയും തങ്ങളുടെ പരമ്പരാഗത സീറ്റ് എഗ്രൂപ്പിന് നല്‍കിയെന്ന് ചെന്നിത്തലയും ആശ്വസിക്കുന്നു. അതേസമയം വടകരയിലും വയനാട്ടിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് കോണ്‍ഗ്രസിന്റെ ഒമ്പതാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നത്. രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ചിരുന്ന മറ്റ് മണ്ഡലങ്ങളായ ബംഗളുരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ചുറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുമ്പോഴാണ് വടകരയിലും വയനാട്ടിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ പട്ടിക പുറത്തിറങ്ങുന്നത്. അതേസമയം വടകരയില്‍ കെ.മുരളീധരന് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുമ്പോഴും ഹൈക്കമാന്‍ഡ് ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതെന്തെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു.