കോൺഗ്രസിന്‍റെ ന്യാ​​​​യ് പദ്ധതി വെ​റു​തേ‍​യ​ല്ല! പദ്ധതി പ്രഖ്യാപിച്ചത് റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​നുമായി ച​ർ​ച്ച​ചെ​യ്ത​ശേ​ഷ​ം

ന്യൂഡൽഹി: റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​നു​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​രുമാ​യി ച​ർ​ച്ച​ചെ​യ്ത​ശേ​ഷ​മാ​ണ് കു​റ​ഞ്ഞ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ജ​യ്പു​രി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

“ജ​ന​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 15 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ഖ്യാ​പ​നം ന​ല്ല ആ​ശ​യ​മാ​യി​രു​ന്നെ​ങ്കി​ലും അ​ത് വാ​ക്കി​ലൊ​തു​ങ്ങി. എ​ന്നാ​ൽ, ഞ​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന് ആ​റു​മാ​സം മു​ന്പു​ത​ന്നെ അ​തി​നു​വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്താ​തെ​യും ആ​രോ​ടും പ​റ​യാ​തെ​യും ലോ​ക​ത്തെ​ത​ന്നെ വ​ലി​യ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രാ​യ ര​ഘു​റാം രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ക​യാ​ണ് പാ​ർ​ട്ടി ചെ​യ്ത​ത്’’ -രാ​ഹു​ൽ പ​റ​ഞ്ഞു.

ന്യാ​​​​യ് (ന്യൂ​​​ന്ത​​​ന ആ​​​യ് യോ​​​ജ​​​ന) പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ രാ​​​​ജ്യ​​​​ത്തെ 20 ശ​​​​ത​​​​മാ​​​​നം കുടുംബങ്ങളെ ദാരിദ്ര്യ രേ​​​​ഖ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലാ​​​​ക്കു​​​​മെ​​​​ന്നായിരുന്നു രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി യുടെ പ്രഖ്യാപനം. രാ​​​​ജ്യ​​​​ത്തെ അ​​​​ഞ്ചു കോ​​​​ടി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ 25 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​തി​​​​ന്‍റെ ഗു​​​​ണം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു. ഒ​​​രു​​​വ​​​ർ​​​ഷം ശ​​​രാ​​​ശ​​​രി 72,000 രൂ​​​പ വ​​​രെ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ദ​​​രി​​​ദ്ര​​​മാ​​​യ അ​​​ഞ്ചു​​​കോ​​​ടി കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു ന​​​ല്കും.

വ​ള​ർ​ച്ച​ക്ക​ണ​ക്കു​ക​ൾ വി​ശ്വ​സ​നീ​യ​മ​ല്ല

എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ വ​ള​ർ​ച്ച​ക്ക​ണ​ക്കു​ക​ൾ വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നു മു​ൻ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഡോ. ​ര​ഘു​റാം രാ​ജ​ൻ. കാ​ര്യ​മാ​യി തൊ​ഴി​ൽ വ​ർ​ധി​ക്കാ​ത്ത​പ്പോ​ൾ ഏ​ഴു ശ​ത​മാ​നം സാ​ന്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ച എ​ന്ന​തു വി​ശ്വ​സി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ മൊ​ത്തം തി​രു​ത്തേ​ണ്ട​തു​ണ്ട്. പു​തി​യ ജി​ഡി​പി നി​ർ​ണ​യ​രീ​തി​യും അ​തു വ​ച്ച് മു​ൻ​കാ​ല ക​ണ​ക്കു​ക​ൾ തി​രു​ത്തി​യ​തും അ​തു​വ​ഴി വ​ള​ർ​ച്ച​ക്ക​ണ​ക്കു​ക​ളി​ൽ വ​ലി​യ മാ​റ്റം വ​ന്ന​തും പ​ര​ക്കെ സം​ശ​യം ജ​നി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ണ​ക്കു​ക​ൾ മൊ​ത്തം ശു​ദ്ധീ​ക​രി​ക്ക​ണം. എ​ങ്കി​ലേ കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (സി​എ​സ്ഒ) പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ വി​ശ്വ​സ​നീ​യ​മാ​കൂ.

2018-ൽ ​പ​ഴ​യ​ക​ണ​ക്കു​ക​ൾ പ​രി​ഷ്ക​രി​ച്ച​പ്പോ​ൾ യു​പി​എ കാ​ല​ത്തെ വ​ള​ർ​ച്ച താ​ഴോ​ട്ടു പോ​യ​തും എ​ൻ​ഡി​എ കാ​ല​ത്തെ വ​ള​ർ​ച്ച കു​തി​ച്ചു ക​യ​റി​യ​തും പ​ര​ക്കെ വി​മ​ർ​ശ​നവി​ധേ​യ​മാ​യി​രു​ന്നു. പ്ര​ഗ​ല്ഭ​രാ​യ ധ​ന​ശാ​സ്ത്ര​ജ്ഞ​ർ ക​ണ​ക്കു തി​രു​ത്ത​ലി​നെ വി​മ​ർ​ശി​ച്ചു രം​ഗ​ത്തു​വ​രു​ക​യും ചെ​യ്തു. ഒ​രു നി​ഷ്പ​ക്ഷ​സ​മി​തി​യെ വ​ച്ചു ജി​ഡി​പി ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​പ്പി​ക്ക​ണ​മെ​ന്നും രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജീ​വ് കു​മാ​റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി

ന്യാ​യ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ വി​മ​ർ​ശി​ച്ച നീ​തി ആ​യോ​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജീ​വ് കു​മാ​റി​നോ​ട് തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. തെര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​നാ​യി കോ​ണ്‍​ഗ്ര​സ് ഇ​ങ്ങ​നെ എ​ന്തും പ​റ​യു​മെ​ന്നും ഒ​ന്നും ചെ​യ്യി​ല്ലെ​ന്നും രാ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പൊ​തു​പ​ദ​വി വ​ഹി​ക്കു​ന്ന രാ​ജീ​വ് കു​മാ​ർ ഇ​ത്ത​ര​ത്തി​ൽ പ​റ​യു​ന്ന​ത് തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

രണ്ടു ദിവസത്തിനകം വിശദീകരണം നൽകണം. രാ​ജീ​വ് കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന ബി​ജെ​പി​യെ സ​ഹാ​യി​ക്ക​ലാ​ണ് എ​ന്ന വി​മ​ർ​ശ​ന​മു​യ​ർ​ന്നു. മി​നി​മം വ​രു​മാ​നം ഉ​റ​പ്പു ന​ൽ​കു​ന്ന പ​ദ്ധ​തി ധ​ന​കാ​ര്യ അ​ച്ച​ട​ക്കം ഇ​ല്ലാ​താ​ക്കു​മെ​ന്നായിരുന്നു രാ​ജീ​വ്കു​മാ​റിന്‍റെ പരാമർശം. ജി​ഡി​പി​യു​ടെ ര​ണ്ടു​ശ​ത​മാ​ന​വും ബ​ജ​റ്റി​ന്‍റെ 13 ശ​ത​മാ​ന​വും വ​രു​ന്ന തു​ക ഇ​തി​നു മു​ട​ക്കി​യാ​ൽ ക​മ്മി കു​ത്ത​നേ വ​ർ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞിരുന്നു.

Related posts