ന്യൂഡൽഹി: ദളിത് യുവതിയെ മിന്നുകെട്ടിയാൽ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടര ലക്ഷം രൂപ പ്രോത്സാഹനമായി നൽകുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അത്താവാലെ.
ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ കോർപറേറ്റ് ഭീമന്മാരുമായുള്ള പ്രധാനമന്ത്രിയുടെ ചങ്ങാത്തത്തെ നാം രണ്ട്, നമ്മുടെ രണ്ട് എന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.
ഇതിന്റെ ചുവടുപിടിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.ഒരു ദളിത് യുവതിയെത്തന്നെ വിവാഹം ചെയ്ത് ജാതി വ്യവസ്ഥ ഇല്ലാതാക്കണം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം പൂർത്തീകരിക്കട്ടെ.