വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി! അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ആശുപത്രിയിലെത്തിച്ചത്‌ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ ആം​ബു​ല​ൻസില്‍

നി​ല​ന്പൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ രാ​ഹു​ൽ​ഗാ​ന്ധി നേ​രി​ട്ടി​റ​ങ്ങി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

വ​ണ്ടൂ​രി​ലെ പൊ​തു​പ​രി​പാ​ടി​ക്കു ശേ​ഷം മ​ന്പാ​ട് ടാ​ണ​യി​ല റ​സ്റ്റ് ഹൗ​സി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ വ​ട​പു​റ​ത്ത് ടൂ​വീ​ല​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ വീ​ണു കി​ട​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട രാ​ഹു​ൽ​ഗാ​ന്ധി ത​ന്‍റെ വാ​ഹ​നം നി​റു​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി.

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ ആം​ബു​ല​ൻ​സ് അ​ദ്ദേ​ഹം ത​ന്നെ വി​ളി​ച്ചു വ​രു​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

വ​ട​പു​റം സ്വ​ദേ​ശി​യാ​യ അ​ബൂ​ബ​ക്ക​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

Related posts

Leave a Comment