എറണാകുളം കാക്കനാട് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തു.
രാഹുൽ. ഡി. നായരുടെ വീട്ടുകാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാർ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
പരിശോധനാഫലം കിട്ടിയശേഷം മാത്രമെ സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുകയുള്ളു എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചിട്ടുള്ളതാണെന്നും വീഴ്ച വരുത്തുന്ന ഹോട്ടലുകൾ പൂട്ടിക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു.